കൊച്ചി: ലോക്ക് ഡൗൺ ഇളവുകള്‍ പ്രബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦.
കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേരള ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികള്‍ lock down അവസാനിക്കുന്ന മെയ് 3 വരെ അടഞ്ഞ് കിടക്കുമെന്ന് ഹൈക്കോടതിയുടെ സര്‍ക്കുലറില്‍ പറയുന്നു. വീഡിയോ കോണ്‍ഫറന്‍സി൦ഗ് മുഖേനയാവും കേസുകള്‍ പരിഗണിക്കുന്നത് എന്നും കോടതിയില്‍ എത്തുന്ന കക്ഷികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഗ്രീന്‍, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുക. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കോടതികളും ഇതില്‍പ്പെടും. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതല്‍ ആരംഭിക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…