Categories: Kerala

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം

ലണ്ടന്‍: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലാറ സെക്യൂരിറ്റി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നു. കേരളമുള്‍പ്പടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിന് പുറമെ പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് സാമ്പത്തികമായി കരകയറുന്നത്. രാജ്യത്തിന്റെ മൊത്തം ജിഡിപിയില്‍ 27 ശതമാനവും ഈ സംസ്ഥാനങ്ങളുടെ സംഭാവനയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ വൈദ്യുതോപയോഗം, ഗതാഗതം, മൊത്തവിതരണ കേന്ദ്രങ്ങളില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വരവ് എന്നിവയിലെല്ലാം പുരോഗതി രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ് വ്യവസ്ഥ  തിരിച്ചുവരവിന്റെ പാതയിലാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്ന് പഠനം പറയുന്നു. അതേസമയം വലിയ സംസ്ഥാനങ്ങളായമഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തിരിച്ചടിയില്‍ നിന്ന് മുക്തമായിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്. നിലവില്‍ പല രംഗത്തും ഇളവ് നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ടോടെ നിര്‍ണായക മേഖലകളിലും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയേക്കും.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

4 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

4 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

5 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

5 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

6 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

7 hours ago