Categories: Kerala

കോവിഡ്‌; അതിർത്തികൾ അടച്ചിട്ടാലും അവശ്യസാധനങ്ങൾക്ക്‌ ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലെടുത്ത്‌ സംസ്ഥാന സർക്കാർ.

കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി അതിർത്തികൾ അടച്ചിട്ടാലും സംസ്ഥാനത്ത്‌ അവശ്യസാധനങ്ങൾക്ക്‌ ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലെടുത്ത്‌ സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ്‌ അരിയും ധാന്യങ്ങളും ആവശ്യത്തിന്‌ സംഭരിച്ച്‌ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ ചരക്കുനീക്കം കുറഞ്ഞാലും ഭക്ഷ്യ കരുതൽ ശേഖരം സജ്ജമാക്കിയിട്ടുണ്ടെന്ന്‌ ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു.

അതിർത്തികളിൽ ചരക്കുനീക്കത്തിന്‌ തടസ്സമില്ല. ഏപ്രിൽ മാസത്തേക്കുള്ള അരിയും ഗോതമ്പും എഫ്‌സിഐയിൽനിന്ന്‌ മുൻകൂറായി എടുത്തു. മെയ്‌ മാസത്തേക്കുള്ള ഭക്ഷ്യധാന്യവും ശേഖരിക്കും. കേന്ദ്ര, സംസ്ഥാന വെയർഹൗസിങ് ഗോഡൗണുകൾ പോരാതെ വന്നാൽ സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കും. കൂടുതൽ ഭക്ഷ്യവിഹിതം അനുവദിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സംസ്ഥാനത്തെ കർഷകരിൽനിന്നു സംഭരിച്ച നെല്ല്‌ മില്ലുകളിൽനിന്ന്‌ അരിയാക്കി കരുതൽ ശേഖരത്തിൽ സംഭരിക്കും.

സംസ്ഥാനത്തെ എല്ലാ മാവേലി സ്‌റ്റോറിലും പീപ്പിൾസ്‌ ബസാറുകളിലും അരിയും പലവ്യഞ്‌ജനങ്ങളും ആവശ്യത്തിനു ലഭ്യമാണ്‌. വിഷുവും ഈസ്‌റ്ററും മുന്നിൽക്കണ്ട്‌ സപ്ലൈകോ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ടെൻഡറിൽ ചെറുപയർ, ഉഴുന്ന്‌, കടല, വൻപയർ, പരിപ്പ്‌ തുടങ്ങിയവ 5000 ടൺ വാങ്ങി ശേഖരിച്ചു. 16,000 ടൺ അരിയും 1200 ടൺ മുളകും മല്ലിയും വാങ്ങിയിട്ടുണ്ട്‌. കോവിഡിന്റെ പശ്ചാത്തലത്തിൽ 24നു വീണ്ടും ടെൻഡർ വിളിക്കുന്നുണ്ട്‌. 25,000 ടൺ അരിയും 7500 ടണ്ണോളം പയർ വർഗങ്ങളും വീണ്ടും സംഭരിക്കും. ഇവയ്‌ക്കു പുറമെ ഗ്രീൻപീസ്‌, കടുക്‌, മുതിര, മല്ലി, ഉലുവ തുടങ്ങിയ മറ്റ്‌ സാധനങ്ങളും അടുത്ത ടെൻഡറിൽ അധികമായി വാങ്ങും.

Newsdesk

Recent Posts

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

12 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

13 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

15 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

18 hours ago

‘തലയണ’ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…

19 hours ago

ഐറിഷ് പൗരത്വം ‘അവകാശമല്ല, ആനുകൂല്യം’- നീതിന്യായ മന്ത്രി

പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…

19 hours ago