പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തണമെന്ന കേന്ദ്ര നിര്ദേശം പാലിച്ച് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില് ട്രിപ്പിള് ലോക്ക്ഡൗൺ. വ്യാഴാഴ്ച മുതല് ഒരാഴ്ചത്തേക്ക് കര്ശന നിയന്ത്രണം ഏര്പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിലവില് പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5 ശതമാനമാണ്.
ട്രിപ്പിള് ലോക്ഡൗണ് പ്രാബല്യത്തില് വരുന്നതോടെ പഞ്ചായത്തിലെ അത്യാവശ്യ യാത്രകള് മാത്രമേ അനുവദിക്കു. അവശ്യ സേവനങ്ങളില് ഉള്പ്പെടുന്ന കടകള് മാത്രം തുറുന്നുപ്രവര്ത്തിക്കാം. പുതിയ വകഭേദം അതീവ അപകടകാരിയാണെന്ന് ഇതിനോടകം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളം ഉള്പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…