തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഡി.ജി.പിയുടെയോ പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയുടെയോ അനുമതിയില്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥര്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാധ്യമങ്ങളോ പൊതുജനങ്ങളോ പൊലീസ് ചെയ്യുന്ന നല്ല കാര്യങ്ങളുടെ വീഡിയോ ചെയ്യുകയാണെങ്കില്‍ വകുപ്പ് മേധാവിയുടെ അനുമതിയോടുകൂടി എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ വീഡിയോ നിര്‍മ്മിക്കാന്‍ പാടില്ല. അവശ്യഘട്ടം വന്നാല്‍ ഡി.ജി.പിയുടേയോ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെയോ അനുമതിയോടുകൂടി ഇത്തരം ചിത്രീകരണങ്ങള്‍ നടത്താം.
പൊലീസിന്റെ കലാ പ്രകടനങ്ങളുടെ വീഡിയോകളും നിര്‍മ്മിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
പൊലീസ് മീഡിയാ സെന്ററിന്റെ കീഴില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതിനോടകം മുന്നൂറിലധികം വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. കോണ്‍സ്റ്റബിള്‍ മുതല്‍ മുതിര്‍ന്ന ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ വരെ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു. വീഡിയോകള്‍ക്കായി പൊലീസ് ചലച്ചിത്ര താരങ്ങളെയടക്കം സമീപിച്ചിരുന്നു.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ കൂടുതല്‍ ശ്രദ്ധ വീഡിയോ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് വകുപ്പിനുള്ളില്‍നിന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി.ജി.പി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെബര്‍ ക്രൈം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ വീഡിയോകള്‍ ചിത്രീകരിക്കുകയാണെങ്കില്‍ അതത് യൂണിറ്റിലെ അനുമതിയോടുകൂടി ചെയ്യാവുന്നതാണെന്നും ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ കേരള പൊലീസ് നിര്‍മ്മിച്ച വീഡിയോകള്‍ എല്ലാംതന്നെ വലിയ പ്രചാരം നേടിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇത് വാര്‍ത്തായാവുകയും ചെയ്തിരുന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…