തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആര്‍ ശ്രീലേഖ. ഫയര്‍ ഫോഴ്‌സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വര്‍ഷം ഡിസംബറില്‍ ശ്രീലേഖ വിരമിക്കും. നിലവില്‍ ഗതാഗത കമ്മീഷണറാണ്. എഡിജിപി എം ആര്‍ അജിത് കുമാര്‍ പുതിയ ഗതാഗത കമ്മീഷണറാകും. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കും. ശങ്കര്‍ റെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വിവിധ വകുപ്പുകളുടെ തലപ്പത്തും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനചലനമുണ്ടായി.
വി. വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. ആസൂത്രണബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്കാണു പുതിയ നിയമനം. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. പിഡബ്‌ള്യുഡി സെക്രട്ടറിയായ ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറിയാകും. ഇഷിതാ റോയ് കാര്‍ഷികോത്പാദന കമ്മീഷണറാകും.
തിരുവനന്തപുരം ജില്ലാ കളക്ടറെ മാറ്റി. കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കാണു നിയമിച്ചത്. നവജ്യോത് സിംഗ് ഖോസയാണു പുതിയ തിരുവനന്തപുരം കളക്ടര്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ എം.അഞ്ജനയെ കോട്ടയത്തേക്കു മാറ്റി നിയമിച്ചു.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…