gnn24x7

സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആര്‍ ശ്രീലേഖ

0
192
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആര്‍ ശ്രീലേഖ. ഫയര്‍ ഫോഴ്‌സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വര്‍ഷം ഡിസംബറില്‍ ശ്രീലേഖ വിരമിക്കും. നിലവില്‍ ഗതാഗത കമ്മീഷണറാണ്. എഡിജിപി എം ആര്‍ അജിത് കുമാര്‍ പുതിയ ഗതാഗത കമ്മീഷണറാകും. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കും. ശങ്കര്‍ റെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. വിവിധ വകുപ്പുകളുടെ തലപ്പത്തും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനചലനമുണ്ടായി.

വി. വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി. ആസൂത്രണബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്കാണു പുതിയ നിയമനം. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. പിഡബ്‌ള്യുഡി സെക്രട്ടറിയായ ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറിയാകും. ഇഷിതാ റോയ് കാര്‍ഷികോത്പാദന കമ്മീഷണറാകും.

തിരുവനന്തപുരം ജില്ലാ കളക്ടറെ മാറ്റി. കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്കാണു നിയമിച്ചത്. നവജ്യോത് സിംഗ് ഖോസയാണു പുതിയ തിരുവനന്തപുരം കളക്ടര്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ എം.അഞ്ജനയെ കോട്ടയത്തേക്കു മാറ്റി നിയമിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here