പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളത്തെ കൂടാതെ ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ‘ഇ’ ആണ് അവസാന മലയാളം ചിത്രം. ‘രോമാഞ്ചം’ എന്ന സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.
സംവിധായകനും ഛായാഗ്രാഹകനുമായ പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനാണ് സംഗീത് ശിവന്‍. തിരുവനന്തപുരതാണ് ജനനം. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സഹോദരനാണ്. അച്ഛൻ ശിവനൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തുകൊണ്ടാണ് സംഗീത് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സഹോദരൻ സന്തോഷ് ശിവനൊപ്പം ഒരു പരസ്യ കമ്പനി തുടങ്ങി. 1990ൽ രഘുവരനേയും സുകുമാരനേയും പ്രധാന കഥാപാത്രങ്ങളാക്കി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ സംവിധാനം ചെയ്യുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…