കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലും സൂപ്പര്‍ ഹിറ്റ് സംവിധായകനായ ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ക്രൈം ത്രില്ലറായിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിനെപ്പറ്റിയും മാധ്യമങ്ങളിലും മറ്റും സജീവമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ തന്നെ ദൃശ്യം 2 ഷൂട്ടിങ് ആരംഭിക്കുന്ന വിവരങ്ങളാണ് പിന്നീട് ഉടന്‍ പുറത്തു വന്നത്. തൊടുപുഴയിലും കൊച്ചിയിലുമായാണ് ഷൂട്ടിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ദൃശ്യം 2 ഷൂട്ടിങ് മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. സെറ്റുകളുടെ പണിപൂര്‍ത്തിയായില്ലെന്നും അത് പൂര്‍ത്തികരിക്കുന്ന മുറയ്ക്ക് ഉടനെ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുതിയ വിവരം. കൊറോണ പ്രോട്ടോകോള്‍ അനുസരിച്ചാണ് സിനിമ ചിത്രീകരണം നടത്തുകയുള്ളൂ എന്ന് നേരത്തെ ജിത്തു ജോസഫ് പ്രഖ്യാപിച്ചിരുന്നു.
ചിത്രീകരണ സന്ദര്‍ഭത്തില്‍ പുറത്തു നിന്നും ആരെയും സെറ്റിലേക്ക് കടത്തിവിടുകയോ സെറ്റിലുള്ളവര്‍ പുറത്തേക്ക് പോവുകയോ ചെയ്യില്ലെന്നാണ് തീരുമാനം. അതുകൊണ്ട് പൂര്‍ണ്ണമായും ഐസൊലേറ്റ് ചെയ്ത ഷൂട്ടിങ് ആയിരിക്കുമെന്നാണ് അറിവ്. മോഹന്‍ലാലിനെ കൂടാതെ ആദ്യ ഭാഗത്തിലെ പരമാവധി എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തുമെന്നാണ് ജീത്തു പ്രഖ്യാപിച്ചത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…