ഗോവ: മലയാളികളുടെ പ്രിയങ്കരിയായ നടിമാരില് ഒരാളാണ് നയന്താര. സത്യന്അന്തിക്കാട് മലയാളികള്ക്ക് സമ്മാനിച്ച ശ്രീത്വമുള്ള ഒരു പെണ്കുട്ടി പൊടുന്നനെയാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി വളര്ന്നത്. ഗോവയില് തന്റെ വെക്കേഷന് ചിലവഴിക്കുന്നതിനിടയില് എടുത്ത മനോഹര ചിത്രങ്ങള് പുറത്തുവന്നപ്പോള് മുല്ലപൂവ് പോലെ നയന്താര അതില് മനോഹരിയായിരിക്കുന്നു.
അതിമനോഹരമായ തന്റെ മുല്ലപോലെ വെളുത്ത വസ്ത്രമിട്ടാണ് മുല്ലപ്പൂക്കളുമായുള്ള നയന്താരയുടെ ചിത്രം പുറത്തിറങ്ങിയത്.
മലയാളികളുടെ മനസ്സില് താലോലിക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങള് സമ്മാനിച്ച നയന് താര വളരെ പെട്ടന്നായിരുന്നു തമിഴ്സിനിയിലെ സൂപ്പര് ഹീറോയിനായി മാറിയത്. അതോടുകൂടി മലയാളത്തിന് താരത്തിനെ കിട്ടാതെ വന്നു.
ഡയാന മരിയം കുരിയന് എന്ന ഈ സുന്ദരി 2003 ല് ജയറാമിന്റെ കൂടെ മനസിനക്കരെ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്കാണ് ചേക്കേറിയത്. ഏറെ താമസിയാതെ ഇന്ത്യന് സിനിമാ രംഗത്തും നയന്താര പേരെടുത്തു. പതിനേഴ് വര്ഷം കൊണ്ട് 77 സിനിമകളില് അഭിനയിച്ച നയന്താരയുടെ മിക്ക ചിത്രങ്ങളും വന്സൂപ്പര് ഹിറ്റുകളായിരുന്നു. രജനിയുടെ കൂടെ ദര്ബാര് ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. നേട്രിക്കാന്, മൂക്കുത്തി അമ്മന്, അന്നാതെ, കതുവാക്കുള രണ്ടു കതൈ എന്നീ തമിഴ് സിനിമകളാണ് ഇപ്പോള് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ദര്ബാറിന് മുന്പ് വിജയ്ക്കൊപ്പം ബിഗില് എന്ന സിനിമയിലാണ് അഭിനയിച്ചത്. അതിന് തൊട്ടുമുന്പ് സൈറ നരസിംഹ റെഡ്ഡി എന്ന ബ്രഹ്മാണ്ട പടത്തിലാണ് അഭിനയിച്ചത്. അതിന് മുന്പാണ് മലയാളത്തിലെ ലൗ ആക്ഷന് ഡ്രാമ എന്ന ചിത്രം അഭിനയിച്ചത്. ഒട്ടനവധി ചിത്രങ്ങളുമായി നയന്താര തന്റെ ജൈത്രയാത്ര തുടരുകയാണ്. ലോക്ഡൗണ് കാലത്ത് ഗോവയിലെ തന്റെ സുഹൃത്തിനെ സന്ദര്ശിച്ചപ്പോഴാണ് ഈ ചിത്രങ്ങളെടുത്തത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…