മംഗളൂരുവിൽ കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ റാഗിംഗ് നടത്തിയെന്ന പരാതിയിൽ അറസ്റ്റിൽ. ഒന്നാം വർഷ വിദ്യാർത്ഥികളായ റാഗിംഗിന് ഇരയായ മലയാളി വിദ്യാർത്ഥികളാണ് ഇവർക്കെതിരെ പരാതി നൽകിയത്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്.
കോട്ടയം, കാസർഗോഡ്, കോഴിക്കോട്, പത്തനംത്തിട്ട, മലപ്പുറം എന്നീ ജില്ലകളിലെ നഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളോട് ഇവർ മുടിവെട്ടാനും മീശവടിക്കാനും ആവശ്യപ്പെടുകയും കൂടാതെ ശാരീരികമായി ഉപദ്രവിച്ചതായും റാഗിങ്ങിനിരയായ വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു.
റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും കഴിഞ്ഞദിവസം കോളജ് മാനേജ്‌മെന്റിന് പരാതി നൽകിയതിനെ തുടർന്ന് മാനേജ്‌മന്റ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പോലീസ് വന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മലയാളി വിദ്യാർത്ഥികൾ റാഗിംഗ് കേസിൽ അറസ്റ്റിലാകുന്നത്.
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…