Categories: Kerala

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് മേയർ പറഞ്ഞു. പുതിയ മാലിന്യ പ്ലാന്റ് വരുന്നത് അട്ടിമറിക്കാൻ വേണ്ടി ആരെങ്കിലും മനപ്പൂർവം തീയിട്ടതാണോയെന്ന് സംശയിക്കുന്നുവെന്ന് മേയർ പറഞ്ഞു. കഴിഞ്ഞ വർഷം തീപിടിത്തം ഉണ്ടായപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

സുരക്ഷ മുൻനിർത്തി പ്ലാന്റിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കുമെന്നും സൗമിനി വ്യക്തമാക്കി. മുൻപ് പല തവണ ക്യാമറകൾ കേടാക്കാനും ദൃശ്യങ്ങൾ മായ്ച്ചു കളയാനും ശ്രമം നടന്നു. പുതിയ പ്ലാന്റ് വരുക എന്നതാണ് ശാശ്വതമായ പരിഹാരമെന്നും മേയർ പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നും പത്ത് ഫയർ എഞ്ചിനുകൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മൂന്നു ഫയർ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും സ്ഥലത്ത് രാത്രി മുഴുവൻ ക്യംപ് ചെയ്യുന്നുണ്ടായിരുന്നു. തീ പൂർണമായും അണയാത്തതിനാൽ രാവിലെ കൂടുതൽ ഉദ്യോഗസ്ഥരെത്തി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന ജോലികൾ പുനരാരംഭിക്കും.

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

4 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

15 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

17 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

18 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

19 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

20 hours ago