തിരുവനന്തപുരം: വലിയതുറയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
വലിയതുറ സ്വദേശിയായ മീക്ലസ് ആണ് വള്ളം മറിഞ്ഞ് മരണമടഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മീക്ലസിനെ കാണാതാവുകയും ഒപ്പമുണ്ടായിരുന്നവരെ മറ്റ് വള്ളങ്ങളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു.
ശേഷം നടത്തിയ തിരച്ചിലിനൊടുവില്‍ മീക്ലസിന്‍റെ മൃതദേഹം മത്സ്യബന്ധന വലയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന്‍ എല്ലാവരും ചേര്‍ന്ന് മീക്ലസിന്‍റെ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…