തിരുവനന്തപുരം: വലിയതുറയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
വലിയതുറ സ്വദേശിയായ മീക്ലസ് ആണ് വള്ളം മറിഞ്ഞ് മരണമടഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മീക്ലസിനെ കാണാതാവുകയും ഒപ്പമുണ്ടായിരുന്നവരെ മറ്റ് വള്ളങ്ങളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു.
ശേഷം നടത്തിയ തിരച്ചിലിനൊടുവില്‍ മീക്ലസിന്‍റെ മൃതദേഹം മത്സ്യബന്ധന വലയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന്‍ എല്ലാവരും ചേര്‍ന്ന് മീക്ലസിന്‍റെ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
വാരാന്ത്യത്തിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.ഉയർന്ന മർദ്ദം നിലനിൽക്കുന്നതിനാൽ…
ഡബ്ലിൻ ബസ് ഡബ്ലിനിലുടനീളമുള്ള എക്സ്പ്രസ്സോ സേവനങ്ങളിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ…
കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം…
ഗാർഹിക ഊർജ്ജ ഉപയോഗം നിയന്ത്രിക്കാനും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സഹായിക്കുന്നതിനായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലൻഡ് (ഇഎഐ) ഗൈഡ് പ്രസിദ്ധീകരിച്ചു. ചെലവ്…
വാഷിംഗ്ടൺ: ചർച്ചകൾ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ്…
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. പ്രത്യേക…