ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തിൽ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാമിനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈക്കോ ജനറൽ മാനേജറാക്കി മാറ്റിയത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും നിയമനത്തിലും ചീഫ് സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന ആരോപണം മന്ത്രിമാർ മുൻപും ഉന്നയിച്ചിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേൽക്കും. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്നയാളാണ് കൃഷ്ണ തേജ ഐഎഎസ്.
കൊലക്കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന പ്രതി എത്ര ഉന്നതനായാലും ജില്ലാ മജിസ്ട്രേറ്റും ജില്ലാ കളക്ടറുമായി നിയമിക്കപ്പെടുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞിരുന്നു. ആലപ്പുഴ കളക്ടർ പദവിയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…