Categories: CrimeKerala

സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്.

അറ്റാഷേയുടേതെന്നു കരുതുന്ന രണ്ടുനമ്പറുകളിൽനിന്നാണ് സ്വപ്നയ്ക്ക് തുടർച്ചയായി ഫോൺവിളികളെത്തിയത്. സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. സ്വർണം എത്തിയ ജൂൺ 30 മുതൽ ജൂലായ് അഞ്ചുവരെയുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള നൂറോളം തവണയാണ് ഫോണിൽ സംസാരിച്ചത്.

ജൂണിൽ മിക്കദിവസങ്ങളിലും ഒന്നിലേറെ തവണയായിരുന്നു സംസാരം. കാർഗോയിൽ പാഴ്‌സലെത്തിയ ജൂൺ 30-നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഒന്പതുതവണയിലധികമാണ് വിളിച്ചത്.

കസ്റ്റംസ്, പാഴ്‌സൽ തടഞ്ഞുവെച്ച ദിവസങ്ങളിലും ഇവർ തമ്മിൽ ഫോൺ വിളിച്ചിട്ടുണ്ട്. ജൂലായ് മൂന്നിന് 20 തവണയാണ് ഇവർ തമ്മിൽ സംസാരിച്ചത്. അതേ ദിവസമാണ് പാഴ്‌സലിൽ സ്വർണമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത്.

പാഴ്‌സലുകൾ പൊട്ടിച്ച് സ്വർണം പുറത്തെടുത്ത ജൂലായ് അഞ്ചിനും എട്ടു തവണയോളം ഇരുവരും സംസാരിച്ചു. ഇതിനു ശേഷമാണ് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫായതും ഒളിവിൽ പോയതും.

അതേസമയം സ്വപ്നയുടെ ഒരു ഫോണിന്റെ വിവരം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇവർ ഒന്നിലേറെ സിം കാർഡുകൾ ഉപയോഗിച്ചിരുന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

10 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

15 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

17 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

22 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

22 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago