തൃശൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്‍റെ തൃശൂരിലെ വീട്ടിൽ റെയ്ഡ്. കൊടുങ്ങല്ലൂർ കയ്പംഗലത്തെ മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയത്. വില്ലേജ് ഓഫിസറുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലാണ് അഞ്ചംഗ കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. ഒരു വർഷത്തിലധികമായി ഫൈസൽ ഫരീദിന്‍റെ മൂന്നുപീടികയിലുള്ള വീട് അടഞ്ഞുകിടക്കുകയാണ്. ഒരു വർഷം മുൻപ് നാട്ടിലെത്തിയ ഫൈസൽ ഫരീദ് മാതാവിനേയും പിതാവിനേയും കൂട്ടി ഗൾഫിലേക്ക് മടങ്ങി. സമീപത്തുള്ള ബന്ധുക്കളുടെ പക്കൽ നിന്നും താക്കോൽ വാങ്ങി തുറന്നാണ് പരിശോധന നടത്തിയത്.
ഫൈസൽ ഫരീദിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ഇവിടെ നിന്ന് കേസിന് അനുകലൂമായേക്കാവുന്ന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…