Categories: Kerala

ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് തുടരേണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.

ആലുവ ശിവരാത്രി മണപ്പുറം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉൾപ്പടെയുള്ളവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനിയിലുള്ളത്. എന്നാല്‍ പാലം നിര്‍മ്മാണത്തില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പടെയുള്ളവര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണ്ടെത്തല്‍. ഇക്കാര്യം വിജിലന്‍സ് വാക്കാല്‍ കോടതിയെ അറിയിച്ചു.

ഇബ്രാഹിം കുഞ്ഞ്, ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് എന്നിവരടക്കമുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് സര്‍ക്കാറിന്റെ അനുമതി തേടി. 2018 സെപ്തംബര്‍ 24 ന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

2014-15ല്‍ നടപ്പാലം നിര്‍മ്മിക്കാന്‍ നിയമങ്ങളും മാനദണ്ഡങ്ങളും അവഗണിച്ച് പ്രവൃത്തി പരിചയമില്ലാത്ത കമ്പനിക്ക് 4.2 കോടി രൂപ അധികമായി നല്‍കിയെന്നാണ് ഹരജിക്കാരെന്റ ആരോപണം. സ്വകാര്യ കമ്പനിക്ക് എസ്റ്റിമേറ്റില്‍ നിന്ന് വ്യതിചലിച്ച് 41.97 ശതമാനം തുകയാണ് അധികമായി നല്‍കിയതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രാഥമിക അന്വോഷണത്തില്‍ അഴിമതി കണ്ടെത്താനായില്ലെന്നും അതിനാല്‍ കേസ് തുടരേണ്ടതില്ലെന്നും പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിനെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.

Newsdesk

Recent Posts

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

16 hours ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

20 hours ago

യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…

1 day ago

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

2 days ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

2 days ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

2 days ago