തിരുവനന്തപുരം: എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധർമടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പകൽ 12ന് നടക്കുന്ന ചടങ്ങിൽ ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി കെ കൃഷ്ണൻകുട്ടി ജലപരിശോധന കൈപ്പുസ്തകം പ്രകാശനം ചെയ്യും.
സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലെയും ഒരു ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഹരിതകേരളം മിഷൻ ലാബ് സംവിധാനമൊരുക്കുന്നത്. പൊതുജനങ്ങൾക്ക് കിണർ വെള്ളം സ്‌കൂളുകളിലെ ലാബിൽ എത്തിച്ച് പരിശോധന നടത്താം. എംഎൽഎമാരുടെ ആസ്തി വികസനനിധിയിൽനിന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ടിൽനിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ഇതിനകം 59 എംഎൽഎമാർ 380 സ്‌കൂളിൽ ലാബിന് തുക അനുവദിച്ചു. 480 സ്‌കൂളിൽ ആദ്യഘട്ടമായി ലാബുകൾ പ്രവർത്തനമാരംഭിക്കും. ഈവർഷംതന്നെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ലാബ് സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി എൻ സീമ അറിയിച്ചു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…