കൊച്ചി: അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈകോടതി തള്ളി. ലോക്ഡൗണ്‍ കാലത്ത് വൈദ്യുത ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള പൊതു താല്പര്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. കോവിഡ് മൂലം ഉണ്ടായ ക്രമീകരണങ്ങളാണെന്ന ബോർഡിന്റെ വാദം കോടതി അംഗീകരിച്ചു.
ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നല്‍കിയതെന്നും ബോർഡ് കോടതിയെ അറിയിച്ചു. പായിപ്ര പഞ്ചായത്തംഗം എം സി വിനയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജിയില്‍ കോടതി വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം തേടിയിരുന്നു. നാല് മാസത്തെ ബില്ല് ഒരുമിച്ച് തയാറാക്കിയതില്‍ പിഴവുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടമുണ്ടാക്കുന്നതാണ് കെഎസ്ഇബിയുടെ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അമിതമായി പണം ഈടക്കുന്നതില്‍ നിന്നും കെഎസ്ഇബിയെ പിന്‍തിരിപ്പിക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചു.
വിഷയം പൊതു താല്പര്യമായി കാണാന്‍ കഴിയില്ലെന്നും പരാതിക്കാര്‍ക്ക് ബോർഡിനെ തന്നെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതി മാസ ബില്ലിംഗിലെ പ്രായോഗിക ബുദ്ധിമുട്ടും ബോർഡ് കോടതിയെ അറിയിച്ചു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…