കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിജിലെൻസ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആലുവയിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ കുടുംബം ഇദ്ദേഹം വീട്ടിലില്ലെന്നും ആശുപത്രിയിലാണെന്നുമാണ് പറഞ്ഞത്.
തുടർന്ന് വിജിലന്‍സ് സംഘം ലേക്ക്‌ഷോര്‍ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ വിജിലെൻസ് സംഘത്തിന് അറിയാൻ കഴിഞ്ഞത് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ്.
ധനകാര്യവകുപ്പിന്‍റെ അംഗീകാരവും, അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചാണ് പാലം നിര്‍മാണത്തിന് മന്ത്രി ഉത്തരവിട്ടതെന്ന് വിജിലന്‍സ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ്…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…