കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനം വഴികടക്കാന്‍ ശ്രമിച്ചാലും പിടികൂടുമെന്നാണ് റിപ്പോര്‍ട്ട്.
ഫൈസല്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്റര്‍ പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഫൈസല്‍ ഫരീദ് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്ന് വരികയായിരുന്നു. ഇതിനിടെ ഇയാള്‍ വിദേശത്തുണ്ടെന്നും യു.എ.ഇയില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് അയച്ചത് ഫൈസല്‍ ഫരീദ് തന്നെയാണെന്ന് തെളിക്കുന്ന രേഖകള്‍ പുറത്ത് വരികയും ചെയ്തിരുന്നു.
ഫൈസലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് ബാങ്ക് പാസ്ബുക്കുകളും ലാപ്‌ടോപും പിടിച്ചെടുത്തിട്ടുണ്ട്.
ഈ ബാങ്കുകളിലും ഇന്ന് പരിശോധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫൈസലിന് ഈ ബാങ്കുകളില്‍ ലോക്കറുകളുണ്ടോ എന്നും പരിശോധിക്കും.
ഫൈസലിന്റെ കയ്പമംഗലത്തെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ വീട് ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അറ്റാഷേയുടെ പേരില്‍ അയച്ച ബാഗിന്റെ എയര്‍വേ ബില്ലില്‍ രേഖപ്പെടുത്തിയത് ഫൈസലിന്റെ വിലാസമാണ്.ബാഗ് അയക്കാന്‍ അറ്റാഷേയുടെ പേരില്‍ നല്‍കിയ കത്തില്‍ എമിറേറ്റ്സ് ഐഡി നമ്പറും ഫൈസലിന്റെത് തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇതിനെ തുടര്‍ന്ന് അന്വേഷണസംഘത്തിന്റെ ആവശ്യത്തെ മുന്‍നിര്‍ത്തി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.
ഇതിനിടെ ഫൈസല്‍ ഫരീദിന് യു.എ.ഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ വിട്ട് പുറത്ത് പോകാന്‍ പാടില്ല. യുറോപ്പിലേക്കോ അമേരിക്കയിലേക്കോ രക്ഷപ്പെടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.
നേരത്തെ ഫൈസല്‍ ഫാരിദിന് കൊച്ചി എന്‍ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ യു.എ.ഇയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി എന്‍.ഐ.എ ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…