കോട്ടയം: ഇടത് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷമേയുള്ളൂവെന്ന് ജോസ്.കെ.മാണി. എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച് നിലപാട് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്വാധീനമുള്ള പാര്‍ട്ടിയാണെന്ന ഇടതുനേതാക്കളുടെ പ്രതികരണത്തിന് മറുപടി നല്കിയതായിരുന്നു ജോസ് കെ മാണി.
കേരള കോണ്‍ഗ്രസിന് അടിത്തറ ഉള്ളതുകൊണ്ടാണ് കോടിയേരി അത്തരത്തില്‍ പറഞ്ഞത്. ഇടത് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷമേയുള്ളു. യുഡിഎഫ് തങ്ങളോട് കാട്ടിയത് വലിയ അനീതിയാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. എന്നാല്‍ ഇപ്പോള്‍ ഒരു കക്ഷിയുമായും ചര്‍ച്ച നടത്തുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ എംപി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല. ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്തായാലും തങ്ങള്‍ യുപിഎയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ എംപി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ മുന്‍പും പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. ജോസഫ് മൂന്ന് ദിവസം മുന്‍പ് പറഞ്ഞതാണ് യുഡിഎഫ് ആവര്‍ത്തിച്ചത്. എന്തെങ്കിലും കൂട്ടുകെട്ട് ഉണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…