Categories: Kerala

സഹായിച്ചില്ലെങ്കിലും പരിഹസിക്കരുത്, യുഡിഎഫ് നേതാക്കൾ പക്വത കാണിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

കൊച്ചി: പരിചയമില്ലാത്ത ശത്രുവായ കോവിഡിനോടു പടപൊരുതുമ്പോൾ സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും യുഡിഎഫ് നേതാക്കൾ പക്വത കാണിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മനോരമ ന്യൂസ് ചാനലിലെ  നേരെ ചൊവ്വെ’ അഭിമുഖത്തിലാണു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ വിമർശനങ്ങളെ പറ്റി മന്ത്രിയുടെ പ്രതികരണം.

‘‘കേട്ടപ്പോൾ വിഷമം തോന്നി. മാറി നിന്നു കമന്റ് പറയാൻ എളുപ്പമാണ്. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാത്തവർക്കേ അങ്ങനെ പറയാൻ കഴിയൂ. എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അതു കേരളത്തിന്റേതാണ്. നിപ രോഗബാധയുടെ കാലത്ത് കോഴിക്കോട് ഗെസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചതെന്നതു ശരിയാണ്. അന്ന് അവിടെ എന്തൊക്കെയാണു ചെയ്തതെന്നു യുഡിഎഫുകാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കും പൗരസമൂഹത്തിനും അറിയാം. അല്ലാത്തവർക്ക് ഗെസ്റ്റ് ആർട്ടിസ്റ്റ് എന്ന് ആക്ഷേപിക്കാം. കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം മിക്കയിടത്തും സജീവമാണ്. എന്നാൽ, നേതൃത്വം പക്വത കാണിക്കണം. ‘റോക്സ്റ്റാർ എന്നു ‘ദ് ഗാർഡിയൻ’ വിശേഷിപ്പിച്ചതു കാര്യങ്ങൾ ഊർജസ്വലമായി ചെയ്യുന്നയാൾ എന്ന തരത്തിലാണ്. ഡാൻസർ എന്ന അർഥത്തിലല്ല.  കേരളത്തെയാണ് അവർ പുകഴ്ത്തിയത്. ആരോഗ്യമന്ത്രി എന്ന നിലയിൽ എന്റെ പേര് പറഞ്ഞുവെന്നു മാത്രം.’’ തന്നേക്കാൾ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ മുല്ലപ്പള്ളിയോടു ക്ഷമിക്കാൻ താനാളല്ലെന്നും കെ.കെ. ശൈലജ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

‘‘കോവിഡ് പരിശോധന വ്യാപകമാക്കിയാൽ, അതു കിറ്റ് തീർക്കാനേ ഉപകരിക്കുകയുള്ളൂ. കൈയിൽ കിട്ടുന്നവരെയെല്ലാം പരിശോധിച്ച് കിറ്റ് തീർത്തത് പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ടാക്കി. പരിശോധനയിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ രോഗ വ്യാപനത്തിലും മരണ നിരക്കിലും മുന്നിലാണ്. ദശലക്ഷത്തിൽ എത്ര പേർക്കു രോഗബാധയുണ്ടായി, രോഗബാധിതരുടെ എണ്ണത്തിൽ എത്ര ഇരട്ടി പേരെ പരിശോധിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണു മികവ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ, രോഗികളുടെ 70 ഇരട്ടി ആളുകളെ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കേരളത്തിൽ, രോഗവ്യാപന നിരക്ക് 10% മാത്രമാണെന്നതും നേട്ടമാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവാണിത്.

‘ സമൂഹവ്യാപനം ആരുടെയും പാപമോ കുറ്റമോ അല്ല. അതുകൊണ്ടു തന്നെ, സമൂഹവ്യാപനമുണ്ടായാൽ ഉടൻ ജനങ്ങളെ അക്കാര്യം അറിയിക്കും. ഇതുവരെ സമൂഹവ്യാപനമില്ല. കൂടെ വരുന്നവരുടെ സുരക്ഷയെ കരുതിയാണു വിദേശത്തു നിന്നു വരുന്നവർക്കൊപ്പം വിമാനത്തിൽ രോഗികളെ കയറ്റാത്തത്.’’ നിലവിലുള്ള തോതിൽ തുടരുകയാണെങ്കിൽ കേരളത്തിൽ കോവിഡ് ബാധ 6 മാസം വരെ തുടരാമെന്നും രോഗികളുടെ എണ്ണം 25,000 വരെ ആകാമെന്നും കെ.കെ. ശൈലജ പറഞ്ഞു. 50,000 രോഗികളുണ്ടായാൽ പോലും ആവശ്യമായ സജ്ജീകരണങ്ങൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

10 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

15 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

17 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

22 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

22 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago