തിരുവനന്തപുരം: പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ കേരളം വിയോജിപ്പറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തിമ വിജ്ഞാപനത്തിന് മുന്‍പ് എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാതല പരിസ്ഥിതി ആഘാത നിര്‍ണയ സമിതികള്‍ നിലനിര്‍ത്തണം.
പദ്ധതി അനുമതിയ്ക്ക് മുന്‍പ് പരാതി കേള്‍ക്കാനുള്ള സമയം കുറച്ചതില്‍ കേരളം എതിര്‍പ്പ് അറിയിച്ചു. പൊതുജനാഭിപ്രായം തേടാനുള്ള സമയം 30 ദിവസമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിജ്ഞാപനം നടപ്പാക്കുന്നതിനെതിരെ കേന്ദ്രത്തിന് മറുപടി നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 11 ആണ്.
ജൂണ്‍ 30നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 11ലേക്ക് തീയതി നീട്ടുകയായിരുന്നു.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…