തിരുവനന്തപുരം:പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നു കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെലുത്തുന്നത്.
ഭരണഘടനയുടെ 131ാം അനുച്ഛേദം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം രൂപപ്പെട്ടാല്‍ സുപ്രീം കോടതിയ്ക്ക് ഇടപെടാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദമാണ് 131.
ഭരണഘടന വിരുദ്ധമായിട്ടുള്ള പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബദ്ധിക്കപ്പെടുകയാണെന്നും പ്രസ്തുത നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടെന്നും സുപ്രീം കോടതിയെ സര്‍ക്കാര്‍ ബോധിപ്പിക്കും.
ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികളും, സാമൂഹിക പ്രവര്‍ത്തകരും ആയി 60ല്‍ അധികം ഹരജികള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. നേരത്തെ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…