Categories: Kerala

സംസ്ഥാന ബജറ്റില്‍ തിരുവന്തപുരത്തെ അവഗണിച്ചെന്ന ആക്ഷേപം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തിരുവന്തപുരത്തെ അവഗണിച്ചെന്ന ആക്ഷേപം ശക്തമാകുന്നു. ബിജെപി ബജറ്റ് അവതരണത്തിന് പിന്നാലെ തിരുവനന്തപുരത്തെ അവഗണിച്ചെന്ന ആരോപണം ഉയര്‍ന്നിരിന്നു.ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ഈ വിഷയം ആയുധമാക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.കോണ്‍ഗ്രസ്സും ഈ വിഷയത്തില്‍ സിപിഎം നെതിരെ രംഗത്ത് വന്നിട്ടുണ്ട്.തിരുവനന്തപുരം ജില്ലയില്‍ സിപിഎം,കോണ്‍ഗ്രസ്‌,ബിജെപി എന്നീ പാര്‍ട്ടികള്‍ ഒരുപോലെ ശക്തമാണ്.അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലയെ ബജറ്റില്‍ അവഗണിച്ചെന്ന ആരോപണം ഉയര്‍ത്തി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.

ബജറ്റ് അവതരണത്തിന് പിന്നാലെ തന്നെ ബിജെപി ജില്ലാ ഘടകം പ്രതിഷേധവുമായി രംഗത്ത് വന്നത് കോണ്‍ഗ്രസിനെയും ഞെട്ടിച്ചിട്ടുണ്ട്.അതേസമയം തിരുവനന്തപുരം ജില്ലയെ അവഗണിച്ചെന്ന ആരോപണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിഷേധിച്ചു.തിരുവനന്തപുരം ജില്ലയെ ബജറ്റില്‍ അവഗണിച്ചില്ലെന്നും അദ്ധേഹം പറഞ്ഞു.എന്നാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിരവധി പേര്‍ കമന്റുകളുമായി വന്നിട്ടുണ്ട്.

തിരുവനതപുരത്തെ അവഗണിച്ചെന്നാണ് കമന്റുകള്‍ വ്യക്തമാക്കുന്നത്.ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ തുടർന്നു രണ്ടു പോസ്റ്റുകളാണ് മന്ത്രി തന്റെ എഫ്ബി പേജിൽ പങ്ക് വെച്ചത്.ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി, ബോട്ട് ലീഗിനും മറ്റു ജലമേളകൾക്കുമായി 20 കോടി. ഈ രണ്ടു പോസ്റ്റുകള്‍ക്ക് താഴെയാണ് ചിലര്‍ രോഷപ്രകടനവുമായി എത്തിയത്.ഇതിന് പിന്നാലെ മന്ത്രി തലസ്ഥാന ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച വികസന പദ്ധതികള്‍ എടുത്ത് പറഞ്ഞുകൊണ്ട് വിശധമായ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നത്. സർവതല സ്പർശിയായതും തലസ്ഥാനത്തിന്റെ ഭാവി സാധ്യതകളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതുമായ വികസനമാണ് ഇവിടെ നടപ്പിലാക്കുന്നത് മന്ത്രി വിശദമാക്കുന്നു. 

Newsdesk

Recent Posts

ഡബ്ലിനിൽ ടാക്സി ഡ്രൈവർമാർ ഇന്ന് വീണ്ടും പ്രതിഷേധം നടത്തും

ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…

16 mins ago

സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു

സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…

2 hours ago

ഗാർഡയിൽ എക്സിക്യൂട്ടീവ് ഓഫീസറാകാൻ മലയാളികൾക്ക് അവസരം; ഡിസംബർ 5ന് മുൻപ് അപേക്ഷിക്കാം

An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…

3 hours ago

എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അയർലണ്ടിൽ ജോലി ചെയ്യാൻ അവകാശം

ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…

4 hours ago

രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്

ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള  2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…

9 hours ago

ഐഒസി കേരള ചാപ്റ്ററിന്റെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു; സാൻജോ മുളവരിക്കൽ പ്രസിഡന്റ്, പുന്നമട ജോർജുകുട്ടി ചെയർമാൻ

ഡബ്ലിൻ:  ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…

9 hours ago