എറണാകുളം. പരിസ്ഥിതി ആഘാത വിലയിരുത്തൽ സംബന്ധിച്ച കരട് നിർദ്ദേശത്തിൽ എതിർപ്പറിയിച്ച് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി). ഇഐഎ കരട് വിജ്ഞാപനത്തിൽ ദേദഗതി വരുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. കരട് വിജ്ഞാപനം കോർപറേറ്റുകൾക്ക് അനുകൂലമാണ്. ഇത് അഴിമതിക്ക് കാരണമാകുമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
പരിസ്ഥിതി ആഘാത വിജ്ഞാപനത്തിലെ കരടിൽ അഭിപ്രായം രേഖപ്പെടുത്തി കൊണ്ടാണ് വിയോജിപ്പ് അറിയിച്ചിട്ടുള്ളത്. നിലവിലെ നിർദ്ദേശങ്ങൾ കോർപ്പറേറ്റുകൾക്ക് അനുകൂലമാണ് . രാജ്യത്തിന്‍റെ വ്യവസായിക പുരോഗതിക്ക് ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടാമെങ്കിലും നിർദ്ദേശങ്ങൾ ജനങ്ങൾക്ക് എതിരാണ്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് തിരുത്തൽ വരുത്തണം.
ഖനനം ഡാമുകളുടെ നിർമ്മാണം തുടങ്ങിയ സംരംഭങ്ങളിൽ ഏറ്റവും കൂടുതൽ ആഘാതം ഏൽക്കുന്നത് ആദിവാസി ഗോത്ര സമൂഹങ്ങൾക്കാണ്. ക്വാറികളുടെ പ്രവർത്തനത്തിന് ഇളവ് നൽകുന്നത് മനുഷ്യജീവന് ഭീഷണി ഉയർത്തും. മലയോര മേഖലകളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. ഇവരുടെ അവകാശങ്ങൾ പുതിയ നിയമത്തിലൂടെ ഇല്ലാതാക്കരുത് കെസിബിസി പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…