gnn24x7

ഇഐഎ കരട് നിർദ്ദേശത്തിൽ എതിർപ്പറിയിച്ച്‌ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ

0
148
gnn24x7

എറണാകുളം. പരിസ്ഥിതി ആഘാത വിലയിരുത്തൽ സംബന്ധിച്ച കരട് നിർദ്ദേശത്തിൽ  എതിർപ്പറിയിച്ച്‌ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി). ഇഐഎ കരട് വിജ്ഞാപനത്തിൽ ദേദഗതി വരുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. കരട് വിജ്ഞാപനം കോർപറേറ്റുകൾക്ക് അനുകൂലമാണ്. ഇത് അഴിമതിക്ക് കാരണമാകുമെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി ആഘാത വിജ്ഞാപനത്തിലെ കരടിൽ അഭിപ്രായം രേഖപ്പെടുത്തി കൊണ്ടാണ് വിയോജിപ്പ് അറിയിച്ചിട്ടുള്ളത്. നിലവിലെ നിർദ്ദേശങ്ങൾ കോർപ്പറേറ്റുകൾക്ക് അനുകൂലമാണ് . രാജ്യത്തിന്‍റെ വ്യവസായിക പുരോഗതിക്ക് ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടാമെങ്കിലും  നിർദ്ദേശങ്ങൾ ജനങ്ങൾക്ക് എതിരാണ്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് തിരുത്തൽ വരുത്തണം.

ഖനനം ഡാമുകളുടെ നിർമ്മാണം തുടങ്ങിയ സംരംഭങ്ങളിൽ ഏറ്റവും കൂടുതൽ ആഘാതം ഏൽക്കുന്നത് ആദിവാസി ഗോത്ര സമൂഹങ്ങൾക്കാണ്.  ക്വാറികളുടെ പ്രവർത്തനത്തിന് ഇളവ് നൽകുന്നത് മനുഷ്യജീവന് ഭീഷണി ഉയർത്തും. മലയോര മേഖലകളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. ഇവരുടെ അവകാശങ്ങൾ പുതിയ നിയമത്തിലൂടെ ഇല്ലാതാക്കരുത് കെസിബിസി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here