തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്.
രോഗ ഉറവിടം അറിയാതിരുന്ന 166 രോഗികളെ കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവിടെ ഒരു ആശാവര്‍ക്കര്‍ക്ക് കൊവിഡ് പകര്‍ന്നത് എ.ടി.എം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എ.ടി.എമ്മില്‍ എത്തിയ മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളില്‍ നിന്ന് ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജൂണ്‍ 30 വരെ തുടക്കത്തില്‍ ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 41 പേരെ കുറിച്ച് അന്വേഷണം തുടരുകയാണ്.
ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് വലിയ അലംഭാവമായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ മിക്ക എ.ടി.എമ്മുകളിലും സാനിറ്റൈസര്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…