Categories: CrimeKerala

അന്വേഷണം നീളുന്നത് യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്ക്, അറ്റാഷെയുടെ വാഹനം കസ്‌റ്റഡിയിലെടുക്കാന്‍ അപേക്ഷ നല്‍കി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെ താമസിച്ചിരുന്ന സ്‌ഥലത്തു പരിശോധന. തലസ്‌ഥാനത്ത്‌ പാറ്റൂരില്‍ അറ്റാഷെ താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ്‌ ഇന്നലെ കസ്‌റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) പരിശോധന നടത്തിയത്‌. സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതികള്‍ അറ്റാഷെയുടെ ഫ്‌ളാറ്റില്‍ എത്തിയിരുന്നോ എന്നാണ്‌ അവിടെ എത്തിയ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചത്‌.

എന്‍.ഐ.എ. പരിശോധന ഒന്നര മണിക്കൂര്‍ നീണ്ടു. സന്ദര്‍ശക രജിസ്‌റ്റര്‍ അടക്കമുള്ള രേഖകള്‍ പരിശോധിച്ചു. സന്ദര്‍ശക രജിസ്റ്ററില്‍ വിശദവിവരങ്ങളൊന്നുമില്ലാത്തത് അന്വേഷണസംഘത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. എന്‍.ഐ.എ. ഫ്‌ളാറ്റില്‍ നിന്നു നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഇദ്ദേഹം സഞ്ചരിച്ച വാഹനം കസ്‌റ്റഡിയിലെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. തലസ്‌ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ റാഷീദ്‌ ഖാമീസ്‌ അല്‍ അഷ്‌മിയ നടത്തിയ ഡി.ജെ. പാര്‍ട്ടിയില്‍ സ്വപ്‌നയും സരിത്തും സംബന്ധിച്ചതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇദ്ദേഹം ഉള്‍പ്പെടെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്‌ഥരായ നാലു യു.എ.ഇ. പൗരന്മാരും ഇവിടെയാണു താമസിച്ചത്‌.അറ്റാഷെയുടെ പേരിലായിരുന്നു കള്ളക്കടത്തു സ്വര്‍ണമടങ്ങിയ ബാഗ്‌ എത്തിയത്‌. അത്‌ തുറന്ന്‌ പരിശോധിക്കുന്നതില്‍ കടുത്ത എതിര്‍പ്പും സമ്മര്‍ദ്ദവും അറ്റാഷെയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ അറ്റാഷെ ഇന്ത്യ വിട്ടിരുന്നു. മൊഴി രേഖപ്പെടുത്താന്‍ എന്‍.ഐ.എ തീരുമാനിച്ചിക്കെയായിരുന്നു അറ്റാഷെ യു.എ.ഇയിലേക്കു മടങ്ങിയത്‌.

അന്വേഷണം നീളുന്നത് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് തന്നെ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ മാനേജര്‍ ഹാലിദിനെ എന്‍.ഐ.എ. ചോദ്യംചെയ്തു. ഇയാളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത് സ്വര്‍ണക്കടത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക്. കോണ്‍സുലേറ്റിന്റെ ചുമതലക്കാരെല്ലാം സംശയനിഴലിലാണെങ്കിലും ഇവര്‍ ഇതിനോടകം രാജ്യംവിട്ടു. അന്വേഷണത്തിന് ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നത്.

Newsdesk

Recent Posts

അയർലണ്ടിൽ സമയം മുന്നോട്ട്; നാളെ മുതൽ ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു

ഡബ്ലിൻ: അയർലണ്ടിൽ 2026 മാർച്ച് 29 ഞായറാഴ്ച മുതൽ സമയം മുന്നോട്ട് മാറ്റുന്നു. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു…

6 mins ago

വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് അഭി. എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും

അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ…

5 hours ago

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് പുനഃസ്ഥാപിക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…

9 hours ago

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…

10 hours ago

Lidl, Tesco, Supervalu സൂപ്പർമാർക്കറ്റുകൾ പാലിന്റെയും ബട്ടറിന്റെയും വില കുറച്ചു

റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…

21 hours ago

പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷനും

സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി ​പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…

22 hours ago