നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയതായി ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്തത്.
മോഹന്‍ലാലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സര്‍ക്കാരിന് നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് ക്ലീന്‍ചിറ്റ് നല്‍കിയത്. 2016 ജനുവരി 31നും 2019 സെപ്റ്റംബര്‍ 20നുമായി മോഹന്‍ലാല്‍ രണ്ട് അപേക്ഷകള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് കത്തയച്ചത്. വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഫെബ്രുവരി ഏഴിന് ചീഫ് സെക്രട്ടറി കത്തെഴുതിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് മറ്റ് പരാതികളൊന്നുമില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. കളക്ടര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…