Categories: Kerala

മുത്തങ്ങ അതിര്‍ത്തിയില്‍ വ്യാജ പാസുമായി എത്തിയ ആള്‍ അറസ്റ്റില്‍

മുത്തങ്ങ: മുത്തങ്ങ അതിര്‍ത്തിയില്‍ വ്യാജ പാസുമായി എത്തിയ ആള്‍ അറസ്റ്റില്‍. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയാണ് അറസ്റ്റിലായത്. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടര്‍ വഴി എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കുകയായിരുന്നു ഇയാള്‍. പാസിലെ തിയ്യതിയും എഡിറ്റ് ചെയ്തിട്ടുണ്ട്. പരിശോധനാ കേന്ദ്രത്തില്‍ വെച്ചാണ് രേഖയിലെ തട്ടിപ്പ് മനസ്സിലായത്. ഇയാള്‍ക്കൊപ്പം വന്ന പതിനഞ്ചു വയസ്സുകാരന്റെ പാസും വ്യാജമായിരുന്നു. ഈ കുട്ടിയും നിലവില്‍ കസ്റ്റഡിയിലാണ്. സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വ്യാജരേഖ ചമക്കല്‍ കുറ്റത്തിനൊപ്പം പകര്‍ച്ചവ്യാധി നിയമപ്രകാരവും കുറ്റം ചുമത്തും.

പാസില്ലാതെ എത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വാളയാറില്‍ ഇതുവരെ മുപ്പതോളം പേരാണ് എത്തിയത്. ഇതില്‍ ഭൂരിഭാഗവും ചെന്നൈയില്‍ നിന്നെത്തിയവരാണ്. കേരള പാസില്ലാത്തവരെ തമിഴ്‌നാട് അതിര്‍ത്തിയായ മധുക്കരൈയില്‍ വെച്ചും തടയുന്നുണ്ട്. മൂലഹള്ള ചെക്‌പോസ്റ്റില്‍ ആന്ധ്രയില്‍ നിന്നെത്തിയ രണ്ടു പേരുള്‍പ്പെടെ പാസില്ലാത്ത മൂന്ന് യുവാക്കളെയാണ് തടഞ്ഞത്.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

14 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

16 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

20 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

20 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago