Categories: Kerala

ദേശീയ പണിമുടക്കുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ജനുവരി എട്ട് ബുധനാഴ്ചനടക്കുന്ന ദേശീയ പണിമുടക്കില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസറൂദീനാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്കുമായും വ്യാപാരികള്‍ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും കോഴിക്കോട് മാധ്യമങ്ങളെ കണ്ട ടി.നസറൂദ്ദീന്‍ അറിയിച്ചു.

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയല്ല പണിമുടക്കെന്നും അതുകൊണ്ടാണ് സഹകരിക്കാത്തതെന്നും നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരേയും ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീർത്ഥാടനത്തിന് പോകുന്ന വാഹനങ്ങള്‍ക്കും പണിമുടക്ക് ബാധകമാകില്ല. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് പണിമുടക്കുമായി സഹകരിക്കുന്നില്ല.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. സർക്കാർ, പൊതുമേഖലാ ,ബാങ്ക് – ഇൻഷുറൻസ് ജീവനക്കാർ സമരത്തില്‍ പങ്കെടുക്കും.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

2 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

9 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

15 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago