തിരുവനന്തപുരം: ഡിജിപിയ്ക്ക് കുരുക്ക് മുറുകുന്നു. സംസ്ഥാന പൊലീസ് സേന ബുള്ളറ്റ് പ്രൂഫ് കാറുകൾ ടെണ്ടർ വിളിക്കാതെ വാങ്ങിയത് ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്.
ഗുരുതരമായ ക്രമക്കേടെന്ന് സിഎജി കണ്ടെത്തിയ ഉത്തരവിന് ആധാരമായ തെളിവാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കഴിഞ്ഞ വർഷം മെയ് ഒന്നിനാണ് കാറുകൾ വാങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടെൻഡർ വിളിക്കാതെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സുമായി ഡിജിപി കരാറിലേർപ്പെടുകയായിരുന്നു.
ഇതിന് എത്ര തുകയാണ് വേണ്ടതെന്നും മുൻകൂറായി 30 ശതമാനം കമ്പനിക്ക് നൽകണമെന്നുമുള്ള കാര്യങ്ങൾ ഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഓപ്പണ്‍ ടെണ്ടര്‍ വിളിക്കുമ്പോള്‍ കാലതാമസം നേരിടും, സുരക്ഷയെ ബാധിക്കും എന്നീ കാരണങ്ങള്‍ ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡിജിപി അയച്ച കത്തില്‍ യാതൊരു തുടര്‍ പരിശോധനയും ഇല്ലാതെ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഈ ചട്ടലംഘനത്തിന് സര്‍ക്കാരും ഒത്താശ ചെയ്തെന്ന്‍ വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഡബ്ലിനിലെ Priory Fields, Skerries ലെ 176 അഫോർഡബിൾ വീടുകളുടെ വീടുകളിൽ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിനായുള്ള അപേക്ഷാ പ്രക്രിയയുടെ വിശദാംശങ്ങൾ…
ഡാളസ് /മാരാമൺ :മാരാമൺ കൺവെൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്‌പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി…
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും…
ഡബ്ബിങ് സിറ്റി വെസ്റ്റിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവിനെ ആറോളം വരുന്ന ഐറിഷ്…
ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട് സീറോ…
യുട്ടാ: അമേരിക്കയിലെ യുട്ടാ സംസ്ഥാനത്ത് വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ…