കൊച്ചി; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോപൊളിറ്റൻ നഗരത്തിനായി സംയോജിത, മൾട്ടി-മോഡൽ അർബൻ പിപിഎസ്ടി ഗതാഗത സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച്, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ അതോറിറ്റിയാണിത്. അതോറിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. അതോറിറ്റിയുടെ സംസ്ഥാന കെഎംടിഎ യുടെ ചെയർമാൻ ഗതാഗത മന്ത്രിയും ഗതാഗത സെക്രട്ടറി വൈസ് ചെയർമാനുമായിരിക്കും.
പ്രാരംഭ ഘട്ടത്തിൽ, കൊച്ചി കോർപ്പറേഷന്റെ പരിധിയിലുള്ള പ്രദേശങ്ങൾ കെഎംടിഎയുടെ കീഴിൽ കൊണ്ടുവരും. പിന്നീട് (GCDA) Greater Cochin Development Authority, (GIDA) Goshree Island Development Authority
എന്നിവയ്ക്ക് കീഴിലുള്ള പ്രദേശങ്ങൾ ഗതാഗത അതോറിറ്റിയുടെ കീഴിൽ കൊണ്ടുവരും.
റെയിൽവേ, കൊച്ചി മെട്രോ, ബസ് സർവീസുകൾ, ടാക്സി സർവീസുകൾ, ഓട്ടോറിക്ഷകൾ, സൈക്കിളുകൾ തുടങ്ങി വിവിധ ഗതാഗത മാർഗ്ഗങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാവുന്ന സൗകര്യവും ഉണ്ടാകും.
പൊതുഗതാഗത സംവിധാനങ്ങളുടെ ഏകീകരണം, പ്രവർത്തനങ്ങൾ, നിയന്ത്രണം, മാനേജുമെന്റ്, ആസൂത്രണം എന്നിവയുടെ ചുമതല കെഎംടിഎ ആയിരിക്കും. ഭിന്നശേഷിയുള്ള പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യും.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…