Categories: Kerala

സാനിറ്റൈസര്‍ ക്ഷാമം ഇനിയില്ല!

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ലോകമൊട്ടാകെയുള്ള ജനങ്ങള്‍.
കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും അനിവാര്യമായ രണ്ട് സാധനങ്ങളാണ് സാനിറ്റൈസറുകളും മാസ്കുകളും.

ആവശ്യക്കാര്‍ കൂടിയതോടെ ഇവയ്ക്ക് ക്ഷാമവും കൂടി. ഇപ്പോഴിതാ, ആ ക്ഷാമത്തിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) .

ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറും 10 ദിവസത്തിനകം 1 ലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറും നിര്‍മ്മിച്ച്  കെഎസ്ഡിപി വിപണിയിലെത്തിക്കും.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിനു 150 മുതൽ 200 രൂപ വരെ വിലയുള്ളപ്പോൾ 1/2 ലിറ്റർ സാനിറ്റൈസറിനു കെഎസ്ഡിപി ഈടാക്കുന്നത് 125 രൂപയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ എന്നിവരാണ്‌ ഇക്കാര്യം ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവച്ചിട്ടുള്ളത്. നിലവില്‍ സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെങ്കിലും കൊറോണ പടരുന്ന സാഹചര്യത്തില്‍ വിപണിയിലെ ക്ഷാമം അകറ്റാനായാണ് കെഎസ്ഡിപിയുടെ പുതിയ നീക്കം.

ഇതിന്‍റെ ആദ്യ ഘട്ടം, അതായത് 500 മില്ലി വരുന്ന 500 ബോട്ടിലുകള്‍ കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ കെഎസ്ഡിപി എത്തിച്ചു കഴിഞ്ഞു.

വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നു. ശനിയാഴ്ചക്കുള്ളിൽ 2000 ബോട്ടിലും 10 ദിവസത്തിനകം 1 ലക്ഷം ബോട്ടിലും നിര്‍മ്മിച്ച് വിപണിയിലെത്തിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കുന്നത്. പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിനു 150 മുതൽ 200 രൂപ വരെ വിലയുള്ളപ്പോൾ 1/2 ലിറ്റർ സാനിറ്റൈസറിനു കെഎസ്ഡിപി ഈടാക്കുന്നത് 125 രൂപയാണ്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കിയത്. നിലവില്‍ സാനിറ്റൈസര്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍, കൊറോണ പടരുന്ന സാഹചര്യത്തില്‍ വിപണിയില്‍ സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കുന്നതിനാണ് കെഎസ്ഡിപിയില്‍ നിര്‍മ്മാണം തുടങ്ങിയത്.

കെ എസ് ഡി പിയിലെ തന്നെ വിദഗ്ധരാണ് സാനിറ്റൈസറിന്റെ കോമ്പിനേഷന്‍ തയ്യാറാക്കിയത്. ശനിയാഴ്ചയോടെ രണ്ടായിരം ബോട്ടില്‍ പൂര്‍ത്തിയാകും. പത്തു ദിവസത്തിനകം ഒരു ലക്ഷം ബോട്ടില്‍ ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനു (കെ.എം.എസ്.സി.എല്‍) വേണ്ടി ഒരു ലക്ഷം ബോട്ടിലാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ഹാന്റ് സാനിറ്റൈസറിന്റെ ആദ്യ ലോഡ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വെള്ളിയാഴ്ച അയച്ചു. 500 മില്ലി വരുന്ന 500 ബോട്ടിലുകളാണ് കെ.എം.എസ് സി.എല്‍ വെയര്‍ഹൗസുകളില്‍ എത്തിച്ചത്. പൊതുവിപണിയില്‍ 100 മില്ലി സാനിറ്റൈസറിന് 150 മുതല്‍ 200 രൂപ വരെയാണ് വില. എന്നാല്‍ കെഎസ്ഡിപി ഉല്‍പാദിപ്പിക്കുന്ന അര ലിറ്റര്‍ സാനിറ്റൈസറിന് 125 രൂപമാത്രമാണ് വില. -ഇപി ജയരാജന്‍ ഫേസ്ബുക്ക്‌ പേജില്‍ കുറിച്ചു.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

12 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

19 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago