തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. കല്ലാര്‍കുടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, പൊന്മുടി, പെരിങ്ങള്‍ക്കുത്ത്, കല്ലാര്‍, കുറ്റ്യാടി എന്നീ അണക്കെട്ടുകളാണ് ഏത് നിമിഷവും തുറക്കാമെന്നാണ് കെ.എസ്.ഇ.ബി അപായസൂചന നല്‍കിയത്.
അണക്കെട്ടുകളുടെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഏത് നിമിഷവും തുറക്കാനാണ് സാധ്യത. തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് പത്തനംതിട്ടാ ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 8 പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനാല്‍ പമ്പാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കളക്ടര്‍ അറിയിച്ചത്.
അതേസമയം തമിഴ്‌നാട് ഷോളയാര്‍ ഡാമിന്റെ സംഭരണം പൂര്‍ണമായതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി 8.15 നാണ് ഷട്ടറുകള്‍ തുറന്നത്.
പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമിന്റെ സംഭരണ ശേഷിയുടെ 57.31 ശതമാനമാണ് ഇപ്പോള്‍ ജലമുള്ളത്.
ഇന്ന് രാവിലെ വരെ 2635 അടിയാണ് ഇവിടുത്തെ ജലനിരപ്പ്. അതിനാല്‍ തമിഴ്‌നാട് ഷോളയാറില്‍ നിന്ന് എത്തുന്ന ജലം സംഭരിക്കാന്‍ പെരിങ്കല്‍ കുത്തിലെ ഡാമിന് കഴിയുമെന്നാണ് നിരീക്ഷിക്കുന്നത്.
95 ശതമാനം വരെ കേരള ഷോളയാറില്‍ ജലം സംഭരിച്ച് നിര്‍ത്താന്‍ കഴിയുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…