Categories: Kerala

കെഎസ്ആര്‍ടിസി ബസപകടം; അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോയമ്പത്തൂര്‍ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണ മടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നതിന് പാലക്കാട് ജില്ല കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. രണ്ട് മന്ത്രിമാര്‍ തിരുപ്പൂരിലേക്ക് ഉടന്‍ തന്നെ തിരിക്കും മന്ത്രിമാരായ എ കെ ശശീന്ദ്രനും വിഎസ് സുനില്‍ കുമാറുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് തിരുപ്പൂരിലേക്ക് പോകുക. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമേ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 19 പേര്‍ മരണപ്പെട്ടതായും മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ചു സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുഃഖം രേഖപ്പെടുത്തി.

കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍  നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്. തിരുപ്പൂര്‍ കളക്ട്രേറ്റിലും ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം- 7708331194 മറ്റ് ഹെല്‍പ്  ലൈന്‍ നമ്പറുകള്‍-9447655223, 0491 2536688.

രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപെട്ടത്,പുലർച്ചെ 3.25 നാണ് അപകടമുണ്ടായത്. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Newsdesk

Recent Posts

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

3 hours ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

15 hours ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

17 hours ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

19 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

1 day ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

1 day ago