തിരുവന്തപുരം: കോവിഡ് ലോക്ഡൗണ്‍ കാലത്തിന് ശേഷം ഇളവുകള്‍ വന്നതോടെ കെ.എസ്.ആര്‍.ടി. ബസ് ഓടിതുടങ്ങിയിരുന്നു. ആദ്യകാലത്ത് ഓടിയപ്പോള്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ ആരംഭിച്ച സര്‍വീസ് സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ഗതാഗതവകുപ്പ് കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകളില്‍ വര്‍ധനവ് നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യഥേഷ്ടം ആളുകള്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചിട്ടും ടിക്കറ്റ് നിരക്കുകള്‍ വകുപ്പ് കുറച്ചിരുന്നില്ല.
എന്നാല്‍ ഉടനെ തന്നെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുവാന്‍ സാധ്യമാവില്ലെന്നും യാത്രക്കാരുടെ നിരക്ക് കൂടിയതുകൊണ്ടു മാത്രം ടിക്കറ്റ് നിരക്ക് കുറയ്ക്കാനാവില്ലെന്നും അതിനുമാത്രമുള്ള വരുമാനം കെ.എസ്.ആര്‍.ടി.സിയിലൂടെ വന്നിട്ടില്ലെന്നുമാണ് ഗതാഗത വകുപ്പ് മന്തറി എ.കെ.ശശീന്ദ്രന്‍ പറയുന്നത്. എന്നാല്‍ യാത്രക്കാര്‍ ഏറിയതിനാലും നിരവധി യാത്രക്കാരുടെ ഭാഗത്തു നിന്നും ഇപ്പോഴും ഉയര്‍ന്ന നിരക്ക് വാങ്ങുന്നതില്‍ പ്രതിഷേധവും കനത്തതോടെയാണ് കെ.എസ്.ആര്‍.ടി.സി നിരക്ക് മുന്‍പത്തെപ്പോലെ ആക്കുവാന്‍ ശുപാര്‍ശ മുന്നോട്ടുവച്ച്. അതാണ് ഉടന്‍ സാധ്യമാവില്ലെന്ന് മന്ത്രി പ്രസ്താവിച്ചത്.
എന്നാല്‍ പഴയ നിരക്ക് പുസ്ഥാപിച്ചാല്‍ വിണ്ടും ബസ് ഉടമകളുടെയും മറ്റും പ്രതിഷേധവും സമരവും ഉണ്ടാവുമെന്നും കണക്കുകൂട്ടലുകള്‍ ഉണ്ട്. എന്നാല്‍ നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാര്‍ശ ചെയ്യട്ടേ എന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം നിരക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷണനോട് തീരുമാനം അറിയിച്ചിട്ടുമുണ്ട്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…