gnn24x7

കോവിഡ് കാലത്ത് കൂട്ടിയ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി

0
178
gnn24x7

തിരുവന്തപുരം: കോവിഡ് ലോക്ഡൗണ്‍ കാലത്തിന് ശേഷം ഇളവുകള്‍ വന്നതോടെ കെ.എസ്.ആര്‍.ടി. ബസ് ഓടിതുടങ്ങിയിരുന്നു. ആദ്യകാലത്ത് ഓടിയപ്പോള്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ ആരംഭിച്ച സര്‍വീസ് സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ഗതാഗതവകുപ്പ് കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകളില്‍ വര്‍ധനവ് നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യഥേഷ്ടം ആളുകള്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചിട്ടും ടിക്കറ്റ് നിരക്കുകള്‍ വകുപ്പ് കുറച്ചിരുന്നില്ല.

എന്നാല്‍ ഉടനെ തന്നെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുവാന്‍ സാധ്യമാവില്ലെന്നും യാത്രക്കാരുടെ നിരക്ക് കൂടിയതുകൊണ്ടു മാത്രം ടിക്കറ്റ് നിരക്ക് കുറയ്ക്കാനാവില്ലെന്നും അതിനുമാത്രമുള്ള വരുമാനം കെ.എസ്.ആര്‍.ടി.സിയിലൂടെ വന്നിട്ടില്ലെന്നുമാണ് ഗതാഗത വകുപ്പ് മന്തറി എ.കെ.ശശീന്ദ്രന്‍ പറയുന്നത്. എന്നാല്‍ യാത്രക്കാര്‍ ഏറിയതിനാലും നിരവധി യാത്രക്കാരുടെ ഭാഗത്തു നിന്നും ഇപ്പോഴും ഉയര്‍ന്ന നിരക്ക് വാങ്ങുന്നതില്‍ പ്രതിഷേധവും കനത്തതോടെയാണ് കെ.എസ്.ആര്‍.ടി.സി നിരക്ക് മുന്‍പത്തെപ്പോലെ ആക്കുവാന്‍ ശുപാര്‍ശ മുന്നോട്ടുവച്ച്. അതാണ് ഉടന്‍ സാധ്യമാവില്ലെന്ന് മന്ത്രി പ്രസ്താവിച്ചത്.

എന്നാല്‍ പഴയ നിരക്ക് പുസ്ഥാപിച്ചാല്‍ വിണ്ടും ബസ് ഉടമകളുടെയും മറ്റും പ്രതിഷേധവും സമരവും ഉണ്ടാവുമെന്നും കണക്കുകൂട്ടലുകള്‍ ഉണ്ട്. എന്നാല്‍ നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാര്‍ശ ചെയ്യട്ടേ എന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം നിരക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷണനോട് തീരുമാനം അറിയിച്ചിട്ടുമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here