gnn24x7

ഓറഞ്ച് തൊലിയില്‍ നിന്നും ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാം

0
289
gnn24x7

നമ്മുടെ പ്രധാന ഫലങ്ങളില്‍ ഒന്നാണല്ലോ ഓറഞ്ച്. ജ്യൂസ് അടിച്ച് കുടിക്കാനാണ് ഏറ്റവും അധികമായ ഓറഞ്ച് ഉപയോഗിക്കുന്നത്. നേരിട്ട് കഴിക്കുന്ന ഒരു വിഭാവും ഉണ്ട്. കുഞ്ഞുകുട്ടികള്‍ക്കും മറ്റും നമ്മള്‍ അതിന്റെ അല്ലികള്‍ വിടര്‍ത്തി അതിനുള്ളിലെ അരിമണിപോലുള്ള ജ്യൂസ് നിറഞ്ഞ കുഞ്ഞ് അല്ലികള്‍ എടുത്തു നല്‍കാറുമുണ്ട്. ശരീരത്തിന് ഏറ്റവു അധികമായി വൈറ്റമിന്‍ സി നല്‍കുന്ന ഒന്നാണ് ഓറഞ്ച്. ഈ കൊറോണ കാലത്ത് ഏറ്റവും അധികം ക്വാറന്‍ന്റൈനില്‍ ഇരിക്കുന്നവര്‍ കഴിച്ചതാണ് ഓറഞ്ച്.

മിക്കപ്പോഴും ഒറഞ്ച് കഴിച്ച് കഴിഞ്ഞ് നമ്മള്‍ അതിന്റെ തൊലി വലിച്ചെറിയാറാണ് പതിവ്. എന്നാലിതാ ഓറഞ്ചിന്റെ തൊലികൊണ്ട് ഒരു കിടിലന്‍ ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാം. വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം. അതിനായി നിങ്ങള്‍ കഴിച്ചു കഴിഞ്ഞ ഓറഞ്ചിന്റെ തൊലികള്‍ ഒരു പാത്രത്തില്‍ ശേഖരിച്ചു വയ്ക്കുക. അതിന് ശേഷം ഇവയെ ചെറു കഷ്ണങ്ങളാക്കിയ ശേഷം മിക്‌സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. ഒരുകാര്യം ശ്രദ്ധിക്കണം ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ പാടില്ല. തീരെ ഈര്‍പ്പമില്ലാതെ വേണം ഇത് ചെയ്ത് എടുക്കാന്‍.

പൊടിരൂപത്തിലായ ഓറഞ്ചിന്റെ തൊലി ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് വിനാഗിരി ഒഴിക്കുമ്പോള്‍ നമ്മള്‍ പൊടിച്ചെടുത്തത് മുഴുവന്‍ മുങ്ങിക്കിടക്കുന്ന അത്രയും വിനാഗിരി ഒഴിക്കാന്‍ മറക്കരുത്. തുടര്‍ന്ന് ഇത് ഭ്രദ്രമായി ഒരു മൂടികൊണ്ട് അടച്ചു വച്ചതിന് ശേഷം കൃത്യം ഒരു ദിവസം കഴിഞ്ഞ് തുറക്കുക. അപ്പോള്‍ അത് ഒരുതരം മഞ്ഞ നിറത്തിലുള്ള ലായനി പോലെ ആയി തീര്‍ന്നിട്ടുണ്ടാവും. തുടര്‍ന്ന് ഇതിന്റെ നന്നായി പിഴിഞ്ഞ് എടുക്ക് ചണ്ടി കളയുക. പിഴിഞ്ഞെടുത്ത ദ്രാവകം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. നമ്മുടെ ലായനി തയ്യാറായി. ഈ ലായനിയെ ഒരു കുപ്പിയില്‍ എടുത്ത് വയ്ക്കാം. കേടുവരികയില്ല. പിന്നീട് നിലം തുടയ്ക്കുമ്പോള്‍ ആ വെള്ളത്തിലേക്ക് ഒന്നോ രണ്ടോ ടീസ്പൂണ്‍ വെള്ളത്തിലേക്ക് ചേര്‍ത്തുകൊടുക്കുക. തുടച്ച സ്ഥലത്ത് എല്ലാം നല്ല മണവും അണുവിമുക്തവുമായിരിക്കും. മാര്‍ക്കറ്റിലെ കെമിക്കല്‍ ഫ്‌ളോര്‍ ക്ലീനറുകളേക്കാള്‍ എത്രയോ മടങ്ങ് നല്ലതാണ് ഈ നാടന്‍ ക്ലീനര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here