gnn24x7

ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം യുഎഇയിലും

0
156
gnn24x7

ദുബൈ: യുകെയിൽ നിന്ന് ഉത്ഭവിച്ച കൊറോണ വകഭേദത്തിന്റെ കുറച്ച് കേസുകൾ യു‌എഇയിൽ കണ്ടെത്തിയെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും താഴ്ന്ന COVID-19 മരണനിരക്ക് യു‌എഇയിൽ 0.3 ശതമാനമാണെന്നും അതോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച, ഡിസംബർ 23 മുതൽ 29 വരെ, രാജ്യവ്യാപകമായി 900,000 ടെസ്റ്റുകൾ നടത്തി, കൊറോണ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 8,491 ആണ്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും തുടർന്നും പാലിക്കേണ്ടതിന്റെ ആവശ്യകതക്കും വേണ്ടി രാജ്യത്ത് കൂടുതല്‍ പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് യുഎഇ സര്‍ക്കാരിന്‍റെ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മീദ് അറിയിച്ചു.

നിലവില്‍ യുഎഇയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിന്‍ വൈറസിന്‍റെ പുതിയ വകഭേദത്തെ പ്രതിരോധിക്കുമെന്ന് ഹമ്മീദി നേരത്തെ അറിയിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here