മരങ്ങാട്ടുപ്പള്ളി കുറിച്ചിത്താനത്ത് കെഎസ്ഇബിയുടെ പേരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരംമുറിച്ച് കടത്തിയ കേസിൽ പ്രതിയുടെ സഹായിയെ പോലീസ് തിരയുന്നു. പ്രതി അറക്കൽ ഉണ്ണിക്കായി മോഷണം പദ്ധതി ഇട്ട കൂട്ടത്തിലെ പ്രധാനിയിലേക്കാണ് അന്വേഷണം എത്തി നിൽക്കുന്നത്. നാട്ടിലെ കുപ്രസിദ്ധനായ ‘കിളി’ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അറക്കൽ ഉണ്ണി മോഷണം പദ്ധതി ഇട്ടതായി കണ്ടെത്തിയിട്ടുണ്ട്. അറക്കൽ ഉണ്ണിയുടെ മോഷണ പരമ്പരകളിൽ പ്രധാന കണ്ണിയാണ് ഇയാൾ ആണെന്നും പറയപ്പെടുന്നു.
മോഷണം നടത്തുന്നതിനായുള്ള സ്ഥലങ്ങൾ, ആളൊഴിഞ്ഞ വീടുകൾ, പുരയിടങ്ങൾ എന്നിവയെ കുറിച്ച് വിശദമായി അറിഞ്ഞു കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് ഇവർ മോഷണം നടത്തുന്നത്. അറക്കൽ ഉണ്ണി എന്ന പ്രതിയും കൂട്ടാളികളും ചേർന്ന് കടത്തിയ തടി കുറവിലങ്ങാട് കോഴ സ്വദേശി സുനീഷിനു കൈമാറിയതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അറക്കൽ ഉണ്ണിയുടെ ഭാര്യ കുന്നെങ്കിൽ അങ്കണവാടി ടീച്ചറായി ജോലി ചെയ്യുകയാണ്. ഇവരെയും മക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അറക്കൽ ഉണ്ണിക്കും കൂട്ടാളികൾക്കും എത്തിരെ നിരവധി പേർ മോഷണം ഉൾപ്പെടെയുള്ള നിരവധി പരാതിയുമായി പോലീസിനെ സമീപ്പിച്ചിട്ടുണ്ട്. പരേതനായ പരമു നായരുടെ മകനാണ് പ്രതിയായ അറക്കൽ ഉണ്ണി. മോഷണ കേസുകൾക്ക് പുറമേ മദ്യം മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ കടത്തലും വില്പനയും ഉൾപ്പെടെ നിരവധി കേസുകൾ എക്സൈസ് വകുപ്പും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…