ഇടുക്കി: പെട്ടിമുടി ദുരന്ത ഭൂമിയിൽ നിന്ന് കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന വളർത്തു നായ ഇനി പൊലീസിന്‍റെ കെ 9 സ്‌ക്വാഡിലേക്ക്. കുവിയെ ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുവാൻ ഡി ജി പി ഓഫീസിൽ നിന്ന് ജില്ല പോലീസ് ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം തന്നെ നിർദേശമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുവിയെ ജില്ല പൊലീസ് ഡോഗ് സ്‌ക്വാഡിൽ എടുത്തത്.
അപകടം നടന്ന് എട്ട് ദിവസം കഴിഞ്ഞാണ് പെട്ടിമുടി പുഴയിൽ നിന്ന് രണ്ടു വയസുകാരി ധനുഷ്‌കയുടെ മൃതദേഹം കുവി കണ്ടെടുത്തത്. ഇതോടെ കുവിയെ ഏറ്റെടുക്കുവാൻ ജില്ല കെ 9 സ്‌ക്വാഡിലെ ട്രെയിനറും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അനുമതി ലഭിച്ചതിനെ തുടർന്നാണ് കുവിയ്ക്ക് ഇനിമുതൽ കാക്കിയുടെ കാവൽ ഒരുങ്ങുന്നത്.
മുൻ എംഎൽഎ എ കെ മണി കുവിയെ അജിത് മാധവന് കൈമാറി. ദുരന്തത്തില്‍ അകപ്പെട്ട കളിക്കൂട്ടുകാരിയെ തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്‍റെയും കടപ്പാടിന്‍റെയും പര്യായമായി മാറിയിരുന്നു.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…