ദേവികുളം: കോറോണ മഹാമാരി ചൈനയിലെ വന്മതിൽ തകർത്ത് ഇന്ത്യയിലും പടർന്നു പന്തലിക്കുന്ന അവസരത്തിൽ രോഗബാധ കൂടുതൽ പേർക്ക് പകരാതിരിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി മാർച്ച് 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ ആളുകളെല്ലാം വീടുകളിൽ തന്നെയാണ്. ഇതിനിടയിൽ ലോക്ക് ഡൗൺ ലംഘിച്ചു കൊണ്ട് മൂന്നാറിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് പൂജ നടത്തിയതായി ഡ്രോൺ പരിശോധനയിൽ മനസ്സിലാക്കിയ പൊലീസ് പൂജാരിക്കെതിരെ കേസെടുത്തിട്ടുണ്ട്.
വനത്തിലൂടെ അതിർത്തി കടന്ന് തമിഴ്നാട്ടിൽ ആരെങ്കിലും എത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് അധികൃതർ ഡ്രോൺ പറത്തി നോക്കിയത്.
അപ്പോഴായിരുന്നു നിരവധി ആളുകൾ പങ്കെടുത്ത പൂജ മൂന്നാർ ഗുണ്ടള എസ്റ്റേറ്റിൽ നടന്നത് ഡ്രോൺ ക്യാമറ പകർത്തിയത്. ഇത് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തുകയും ആളുകളെ പിരിച്ചുവിട്ട ശേഷം പൂജാരിക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഇതിനെതുടർന്ന് ഈ മേഖലയിൽ 14 വരെ നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലെത്തിയ നാലു പേരെ പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പ്രധാന പാതകളിൽ പരിശോധന കർശനമാക്കിയത്തിനെ തുടർന്ന് കാട്ടുവഴികളിലൂടെ ആളുകൾ പോകുന്നത് കൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് ഡ്രോൺ പരിശോധന തുടങ്ങിയത്.
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…
പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു.…