Categories: Kerala

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്.

ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍.ഐ.എ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക, സാഹചര്യ തെളിവുകള്‍ എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്.

ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയാമായിരുന്നുവെന്ന സൂചന നല്‍കുന്ന മൊഴിയാണ് കസ്റ്റംസിന്റെ പിടിയിലുള്ള സരിത്ത് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നു.

തിരുവനന്തപുരത്ത് നടന്ന പരിശോധനയില്‍ പല ഉന്നതര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നു.

Newsdesk

Recent Posts

ടെക്സാസിൽ വാഹനപരിശോധനയ്ക്കിടെ 20 പൗണ്ട് കൊക്കെയ്ൻ പിടികൂടി

ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…

1 min ago

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' (Mother Mary Comes to Me)…

8 mins ago

ഫോർട്ട് വർത്ത് പോലീസ് ഓഫീസറെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്; യുവതിക്ക് ജീവപര്യന്തം തടവ്

ഫോർട്ട് വർത്ത്: 2024-ൽ ഡ്യൂട്ടിക്കിടെ ഫോർട്ട് വർത്ത് പോലീസ് സർജന്റ് ബില്ലി റാൻഡോൾഫിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 26-കാരിയായ…

11 mins ago

കേരള നിയമസഭാ തിരഞ്ഞെടുപ്പ്; ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ പ്രചാരണ പരിപാടികൾക്ക് രമേശ് ചെന്നിത്തല തുടക്കം കുറിച്ചു

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം അനിവാര്യമെന്ന്…

16 mins ago

കൗൺസിലർ തോമസ് ജോസഫിന് ഡബ്ലിനിലെ കമ്മീഷണർ ഫോർ ഓത്ത്സ് പദവി

Dún Laoghaire-Rathdown കൗണ്ടി കൗൺസിലർ തോമസ് ജോസഫിനെ ഡബ്ലിനിലെ Commissioner for Oaths ആയി നിയമിച്ചു. ഈ സ്ഥാനത്ത് എത്തുന്ന…

29 mins ago

വെസ്റ്റ് ഫാർമസ്യൂട്ടിക്കൽസ് ഡബ്ലിനിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു, 330 പുതിയ തൊഴിലവസരങ്ങൾ

ഡബ്ലിനിലെ ഡമാസ്‌ടൗണിലുള്ള തങ്ങളുടെ നിർമ്മാണ കേന്ദ്രത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി വെസ്റ്റ് ഫാർമസ്യൂട്ടിക്കൽസ് 330 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.165,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള…

1 hour ago