കോട്ടയം : ഒരുപാട് അത്ഭുത കാഴ്ചകളുമായി കോട്ടയത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് മാംഗോ മെഡോസ് പൊതുജനങ്ങള്‍ക്കായി തുറന്നു . നീന്തല്‍ കുളങ്ങളും മത്സ്യങ്ങളും വിവിധതരം സസ്യങ്ങളും പുഷ്പങ്ങളും ബോട്ടിങ്ങും അതും അങ്ങനെ ഒരു വിനോദ സഞ്ചാരിക്ക് വേണ്ടെന്ന് എല്ലാ ഘടകങ്ങളും ഒരുമിച്ച് അത്യപൂര്‍വ്വമായിട്ടുള്ള അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് വിനോദസഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. കോവിഡ് കാലഘട്ടം ആയതിനാല്‍ ഏറെ നാളുകളായി ഇത് അടഞ്ഞു കിടക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങളെ അനുസരിച്ച് മാത്രമേ ഇവിടേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സമീപം ആയാംകുടി യിലാണ് മാംഗോ മെഡോസ്. ഒരു ആയുര്‍വേദ ഇക്കോ , താമസസൗകര്യങ്ങളും ടൂര്‍ പാക്കേജുകളും ഉള്‍പ്പെടുന്നതാണ് ആണ് മാംഗോ മെഡോസ്. ലോകത്ത് തന്നെ വളരെ അപൂര്‍വമായി കാണുന്ന 150-ഓളം അത്യപൂര്‍വ്വമായ ചെടികളും സസ്യങ്ങളും മരങ്ങളും ഇവിടെയുണ്ട്. ഇതേ കൂടാതെ എണ്‍പതോളം വരുന്ന പച്ചക്കറി ഇനങ്ങള്‍, 30 ലധികം വരുന്ന ലോകത്തെ വളരെ വ്യത്യസ്തമായ വാഴ ഇനങ്ങള്‍ തുടങ്ങി ഒട്ടനവധി വ്യത്യസ്ഥമാര്‍ന്ന കാഴ്ചകള്‍ കൊണ്ട് സജീകരിക്കപ്പട്ടതാണ് മാംഗോ മഡോസ്.
ഒരു പ്രകൃതി സ്‌നേഹിയായ കുര്യന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് ഈ എക്കോ-ഫ്രണ്ട്‌ലിയായ തീം പാര്‍ക്ക് നില്‍ക്കുന്നത്. വ്യത്യസ്ഥത ആഗ്രഹിക്കുന്നവക്ക് കുടുംബമായി ചെന്നു താമസിക്കാവുന്ന സ്ഥലമാണ് ഈ മാംഗോ മഡോസ്. ഇവിടെ കാഴ്ചകള്‍ മാത്രമല്ല കേട്ടോ. ഇവിടെ തന്നെ ഉല്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കള്ളുഷാപ്പ്, എന്നുവേണ്ട ഒരു വിനോദ സഞ്ചാരി ആഗ്രഹിക്കുന്നത് മുഴുവന്‍ ഇവിടെയുണ്ട്. പാക്കിലേക്കുള്ള പ്രവേശന ഫീസ് 350 രൂപയാണ്. അത് പൊതു അവധിദിവസങ്ങളില്‍ മിക്കവാറും 400 രൂപയായിരിക്കും.
നിങ്ങള്‍ക്ക് കോട്ടയം വഴി കടുത്തുരുത്തിയിലെത്തിയ ശേഷം ആയാംകുടിയിലേക്ക് വഴിചോദിച്ച് റോഡ്മാര്‍ഗ്ഗം പോവാം. തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജ്, നീണ്ടൂര്‍, കടുത്തുരുത്തി വഴി ആയാംകുടിയിലെത്താം. എന്നാല്‍ എറണാകുളം ഭാഗത്തുനിന്നും വരുന്നവര്‍ക്ക് കടുത്തുരുത്തിയിലെത്തി അതിന് ശേഷം അവിടുന്ന് ആയാംകുടിയിലേക്ക് എത്താം.
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…