Categories: Kerala

കടവും, ജപ്തി ഭീഷണിയും നേരിട്ടിരുന്ന പച്ചക്കറി വ്യാപാരിയായ നരേന്ദ്രനനെ തേടിയെത്തിയത് ഭാഗ്യദേവത

കഴുത്തറ്റം കടവും, ജപ്തി ഭീഷണിയും നേരിട്ടിരുന്ന ബുധന്നൂരിലെ പച്ചക്കറി വ്യാപാരിയായ നരേന്ദ്രനനെ ഭാഗ്യദേവത തേടിയെത്തിയത് കാരുണ്യ ഭാഗ്യക്കുറിയുടെ രൂപത്തില്‍.

കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത് നരേന്ദ്രനാണ്. സമ്മാനം നേടി കൊടുത്ത പി എം 822404 എന്ന നമ്പരിലുള്ള ഭാഗ്യക്കുറി ജില്ലാസഹകരണ ബാങ്കിന്റെ എണ്ണയ്ക്കാട് ശാഖയിൽ ഏല്‍പ്പിച്ചു.

ബുധനൂർ പഞ്ചായത്ത് എണ്ണയ്ക്കാട് പതിനൊന്നാം വാർഡിൽ മാനാംകുഴി സ്വദേശിയാണ് നരേന്ദ്രന്‍. സുനിൽ എന്ന ഏജന്റിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് നരേന്ദ്രൻ വാങ്ങിയത്.

സ്ഥിരമായി ലോട്ടറി പരീക്ഷണം നടത്താറുള്ള നരേന്ദ്രന് ചെറിയ സമ്മാനങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്.

പെണ്‍മക്കളുടെ വിവാഹാവശ്യത്തിനായി സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തി സ്വകാര്യ വ്യക്തിയിൽനിന്നു നരേന്ദ്രന്‍ പണം വാങ്ങിയിരുന്നു. വസ്തു പിന്നീട് ആ വ്യക്തി സ്വന്തം പേരിലാക്കിയെന്നു നരേന്ദ്രൻ പറയുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ പുരോഗമിക്കവെയാണ് നരേന്ദ്രനെയും കുടുംബത്തെയും ഭാഗ്യദേവത കനിഞ്ഞത്.

കഴിഞ്ഞ മുപ്പത് വർഷമായി എണ്ണയ്ക്കാട് ജംഗ്ഷനിൽ വാടകയ്ക്ക് മുറിയെടുത്ത് പച്ചക്കറി കച്ചവടം നടത്തിവരികയാണ് നരേന്ദ്രന്‍. ഭാര്യ പ്രഭാവതി, മകൻ പ്രദീപ്, മരുമകൾ മഞ്ജു എന്നിവരടങ്ങുന്ന കുടുംബമാണ് നരേന്ദ്രന്റേത്.  പ്രേമലത, പ്രസന്ന എന്നീ മക്കളുടെ വിവാഹമാണ് കഴിഞ്ഞത്.

സമ്മാനമായി ലഭിച്ച തുകയിലൂടെ തന്റെ കട ബാധ്യതകൾ തീർക്കണമെന്നും പച്ചക്കറി കച്ചവടം വിപുലമാക്കണമെന്നുമാണ് നരേന്ദ്രന്റെ ആ​ഗ്രഹം.

Newsdesk

Recent Posts

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

13 hours ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

16 hours ago

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…

17 hours ago

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമർ

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…

18 hours ago

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…

18 hours ago

70 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…

19 hours ago