Kerala

മാർ സ്ലീവാ കാൻസർ കെയർ ആൻ‍ഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികവും ആശുപത്രിയോട് അനുബന്ധിച്ച് ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്  വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിച്ചു.
ബിഷപ് എമിരറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലീന ചികിത്സസംവിധാനങ്ങൾ കോർത്തിണക്കി ആരോഗ്യരംഗത്ത് ശ്രേഷ്ഠമായ സംഭാവനകൾ നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു.  സഹകരണ, തുറുമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് സെന്റർ നാടിനായി സമർപ്പിച്ചു. തിരുവനന്തപുരം ആർ.സി.സിയിൽ ലഭ്യമാകുന്ന പോലെ കാൻസർ ചികിത്സ രംഗത്ത് ഏറ്റവും നൂതന ചികിത്സ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിനു തന്നെ അഭിമാനമാണെന്നു അദ്ദേഹം പറഞ്ഞു.വിശ്വാസത്തിന്റെ തീക്ഷ്ണതയിൽ ആധുനിക ചികിത്സ ഒരുക്കുന്ന കേന്ദ്രമാണ് മാർ സ്ലീവാ മെഡിസിറ്റി എന്നും മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്ക് മാർ സ്ലീവാ മെഡിസിറ്റി എത്തിച്ചേർന്നതായും എന്ന്  മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.ബിഷപ് മാർ ജോസഫ് പള്ളിക്കപ്പാറമ്പലിന്റെ എപ്പിസ്കോപ്പൽ ജൂബിലിയുടെ 50ാം വാർഷികത്തെ അനുസ്മരിച്ച് കാൻസർ സെന്ററിന്റെ പേര് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ എന്ന് നാമകരണം ചെയ്യുന്നതായി ബിഷപ് പ്രഖ്യാപിച്ചു. ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കല്ലംപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. പുതിയ സെന്ററിന്റെ പ്രൊജക്ട്, സൗകര്യങ്ങൾ എന്നിവയുടെ അവതരണം  ആശുപത്രി പ്രൊജക്ട്സ്, ഐ.ടി, ലീഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ നിർവ്വഹിച്ചു. ഓങ്കോളജി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ സംസാരിച്ചു. 
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ഫ്രാൻസിസ് ജോർജ് എം.പി, ജോസ്.കെ.മാണി എം.പി, ആന്റോ ആന്റണി എം.പി, ഡീൻ കുര്യാക്കോസ് എം.പി, മാണി സി.കാപ്പൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന ചർച്ച് വികാരി റവ.ഫാ.മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു എന്നിവർ പ്രസംഗിച്ചു.

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം ബിഷപ് എമിരറ്റസ്  മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നിർവ്വഹിക്കുന്നു. . ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, റവ.ഫാ.ജോസ് കീരഞ്ചിറ, ജോസ്.കെ.മാണി എം.പി, മന്ത്രി വി.എൻ.വാസവൻ, മാണി സി.കാപ്പൻ എം.എൽ.എ, മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എം.പി, ഡീൻ കുര്യാക്കോസ് എം.പി,സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് കല്ലംപറമ്പിൽ, മന്ത്രി റോഷി അഗസ്റ്റിൻ

മാർ സ്ലീവാ മെഡിസിറ്റിയിലെ പുതിയ കാൻസർ സെന്ററിന് മാർ  ജോസഫ് പള്ളിക്കാപ്പറമ്പിൽ എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നാമകരണം നടത്തി.ആത്മീയ ചൈതന്യങ്ങളുടെ നിറവിലായിരുന്നു മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നടന്നത്. 99-ാം വയസ്സിൽ  ബിഷപ് എമിരറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സുവർണ നിമിഷങ്ങളായി മാറി. ആശുപത്രിയുടെ ഓരോഘട്ടത്തിലെ വളർച്ചയിലും മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ അനുഗ്രഹസാന്നിധ്യം ഉണ്ട്. അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ ജൂബിലിയുടെ ഭാഗമായി കാൻസർ സെന്ററിന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി മെമ്മോറിയൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ എന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നാമകരണം ചെയ്തതായി പ്രഖ്യാപിച്ചത് സദസ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം വാർഷികത്തിന്റെ ഭാഗമായി ആശുപത്രി സ്ഥാപകനും രക്ഷാധികാരിയുമായ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആശുപത്രി ചാപ്പലിൽ വിശുദ്ധ കുർബാനയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പുതിയ സെന്ററിലേക്ക് ബാൻഡ് മേളത്തിന്റെ അകമ്പടിയിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ച് ആനയിച്ചു. വെഞ്ചരിപ്പിന് സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു.  ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കല്ലംപറമ്പിൽ, പാലാ രൂപതയിൽ നിന്നും മറ്റ് വിവിധ രൂപതകളിൽ നിന്നുമായി എത്തിയ നൂറുകണക്കിനു വൈദീകശ്രേഷ്ഠരുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടി. ചുരുങ്ങിയ കാലത്തിനുള്ളിൽ മധ്യകേരളത്തിന്റെ ആരോഗ്യമേഖലയുടെ നിർണായക സാന്നിധ്യമായി മാറാൻ മാർ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി ചടങ്ങിൽ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടതും മാർ സ്ലീവാ മെഡിസിറ്റിക്ക് അഭിമാനമായി മാറി.
പുതിയ സെന്ററിൽ മെഡിക്കൽ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ , സ്റ്റെം സെൽ ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാൻ്റ് , കാർ – ടി സെൽ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷൻ, സൈക്കോ ഓങ്കോളജി,  റീ ഹാബിലിറ്റേറ്റീവ് ഓങ്കോളജി എന്നിവയ്ക്കു പുറമെ കാൻസർരോഗ ഗവേഷണ പരിപാടികൾ, 14 മൾട്ടിഡിസിപ്ലിനറി കാൻസർ ക്ലിനിക്കുകൾ എന്നിവ പ്രവർത്തനം തുടങ്ങും. റേഡിയേഷൻ ചികിത്സയ്ക്കുള്ള വിദേശനിർമ്മിത   ലിനാക്, പെറ്റ് സിറ്റി – സ്കാൻ , ഗാമാ ക്യാമറ അഥവാ സ്പെക്ട് സ്കാൻ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അഫെറേസീസ് മെഷീൻ ആൻഡ് ക്രയോ പ്രിസർവേഷൻ യൂണിറ്റ് എന്നിവയും ഉടൻ പ്രവർത്തനസജ്ജമാകും. ഒക്ടോബർ ആദ്യം മുതൽ പെറ്റ് സി സി.റ്റി, സ്പെക്ട് മെഷീനുകൾ ഉപയോഗിച്ചുള്ള ചികിത്സകളും കീമോതെറാപ്പി ചികിത്സകളും പുതിയ സെന്ററിൽ ആരംഭിക്കും. നവംബർ ആദ്യവാരം മുതൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെ പ്രവർത്തനവും, 2026 ജനുവരി ആദ്യം മുതൽ റേഡിയേഷൻ ഓങ്കോളജി ചികിത്സകളും പുതിയ കെട്ടിടത്തിൽ ആരംഭിക്കും. ഇതോടെ കാൻസർരോഗത്തിനുള്ള സമ്പൂർണ്ണ ചികിത്സാകേന്ദ്രമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ മാറും.

Follow Us on Instagram!
GNN24X7 IRELAND :
🔗https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

15 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

18 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

2 days ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago